Headlines
Loading...
2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമില്ല; ചെയ്യേണ്ട ഇത്ര മാത്രം

2000 രൂപയുടെ നോട്ടുമാറാന്‍ പ്രത്യേക ഫോമും തിരിച്ചറിയല്‍ രേഖയും ആവശ്യമില്ല; ചെയ്യേണ്ട ഇത്ര മാത്രം

വിനിമയത്തിൽനിന്ന് പിൻവലിച്ച 2000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ പ്രത്യേക ഫോം ആവശ്യമില്ലെന്ന് എസ്ബിഐ. തിരിച്ചറിയൽ രേഖയും ആവശ്യമില്ല. എല്ലാ ശാഖകളിലും ഇടപാടുകാർക്ക് വേണ്ട സൗകര്യമൊരുക്കണമെന്നും എസ്ബിഐ നിർദേശിക്കുന്നു. അടുത്ത ചൊവ്വാഴ്ച മുതലാണ് 2000 രൂപയുടെ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുക. രാജ്യത്തെ മുഴുവൻ ബാങ്ക് ശാഖകൾ, ആർബിഐയുടെ 19 കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് നോട്ടുകൾ മാറാൻ കഴിയുക. ഒരുതവണ പരമാവധി 20,000 രൂപ മാറ്റിയെടുക്കാം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രണ്ടായിരം രൂപയുടെ നോട്ട് ആർബിഐ വിനിമയത്തിൽനിന്ന് പിൻവലിച്ചത്. നിലവിലുള്ള നോട്ടുകൾ സെപ്റ്റംബർ 30നകമാണ് മാറ്റിയെടുക്കേണ്ടത്.