kerala
മോഷണം ആരോപിച്ച് ക്രൂരത; 17 കാരനെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിച്ചു
മാമ്പഴവും പണവും മോഷ്ടിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് പതിനേഴുകാരന് ക്രൂരമര്‍ദനം. എരുത്തേമ്പതി വണ്ണാമടയിലാണ് മലയാണ്ടി കൗണ്ടന്നൂര്‍ സ്വദേശിക്ക് മര്‍ദനമേറ്റത്. മരക്കഷണവും ചെരുപ്പും ഉപയോഗിച്ചായിരുന്നു മര്‍ദനം, ദൃശ്യങ്ങള്‍ ലഭിച്ചു. മലയാണ്ടി കൗണ്ടന്നൂർ സ്വദേശികളായ മൂന്നുപേര്‍ക്കെതിെര പൊലീസ് കേസെടുത്തു.