Headlines
Loading...
പ്രയാഗ് രാജ് സംഭവം: മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും

പ്രയാഗ് രാജ് സംഭവം: മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും

ന്യൂഡല്‍ഹി | മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷക്കായി പ്രത്യേക മാര്‍ഗരേഖ തയ്യാറാക്കും. പ്രയാഗ് രാജ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ മാര്‍ഗരേഖ തയ്യാറാക്കുക.

പ്രയാഗ് രാജില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചു നില്‍ക്കവേയാണ് ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്. മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേനയാണ് അക്രമികള്‍ ഇവരുടെ മുമ്പിലെത്തിയത്.


കൊലക്കേസ് പ്രതിയും മുന്‍ എം പിയുമായ ആതിഖ് അഹമ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനാണ് സംഭവം അന്വേഷിക്കുക. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 17 പോലീസുകാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചിരുന്നു.

അഭിഭാഷകനും ജില്ലാ പഞ്ചായത്ത് മുന്‍ അംഗവുമായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ആതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫ് അഹമ്മദിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നത്. ഇവരെ മെഡിക്കല്‍ പരിശോധനക്കു കൊണ്ടുപോകാനിറങ്ങുമ്പോഴാണ് അക്രമികള്‍ വെടിയുതിര്‍ത്തത്.