തൃശൂര്‍ | തളിക്കുളത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. തിരുവനന്തപുരം സ്വദേശി ഷാജുവിന്റെ മകള്‍ അഭിരാമി (11) യും മരണപ്പെട്ടതോടെയാണിത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം.
കൊപ്രക്കളത്ത് കെ എസ് ആര്‍ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. പറവൂര്‍ തട്ടാന്‍പടി സ്വദേശി പത്മനാഭന്‍ (81), ഭാര്യ പാറുക്കുട്ടി (79) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. ഇവരുടെ മകന്‍ ഷാജു, ഭാര്യ ശ്രീജ ആശുപത്രിയിലാണ്.