international
യു എസില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖലിസ്ഥാന്‍ അനുകൂലികള്‍ ആക്രമിച്ചു
ന്യൂ യോര്‍ക്ക്: യു എസിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് ഖലിസ്ഥാന്‍ അനുകൂലികള്‍ അടിച്ചു തകര്‍ത്തു. വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ വിട്ടയ്ക്കണമെന്നാവശ്യപ്പെട്ടാണ് സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയിരിക്കുന്നത്. ഖലിസ്ഥാന്‍ വാദികള്‍ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പഞ്ചാബി ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഖലിസ്ഥാന്‍ വാദികളുടെ ആക്രമണം .കോണ്‍സുലേറ്റിന്റെ ചുമരില്‍ ‘ഫ്രീ അമൃത്പാല്‍’ എന്ന് സ്‌പ്രേ പെയിന്റും ചെയ്തിട്ടുണ്ട്.
കോണ്‍സുലേറ്റിന്റെ മുന്നില്‍ സ്ഥാപിച്ച ഖലിസ്ഥാനി പതാകകള്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ നീക്കം ചെയ്തപ്പോള്‍ ബാരിക്കേഡ് മറികടന്ന് എത്തിയ അക്രമികള്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് പതാക ഉപയോഗിച്ച് കോണ്‍സുലേറ്റിന്റെ വാതിലിലും ജനാലകളിലും ഖലിസ്ഥാന്‍ അനുകൂലകള്‍ അടിക്കുകയായിരുന്നു. അക്രമികള്‍ കൂട്ടത്തോടെ വരുന്നത് കണ്ട് കോണ്‍സുലേറ്റ് ജീവനക്കാര്‍ ഉടന്‍ തന്നെ വാതില്‍ അകത്ത് നിന്നും അടച്ച് പൂട്ടിയാണ് രക്ഷപ്പെട്ടത്.