Headlines
Loading...
രാഷ്ട്രപതിയെ സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും: ഐഎന്‍എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍; കേരളത്തിലെത്തിയതില്‍ സന്തോഷമെന്ന് രാഷ്ട്രപതി

രാഷ്ട്രപതിയെ സ്വീകരിച്ച് മുഖ്യമന്ത്രിയും ഗവര്‍ണറും: ഐഎന്‍എസ് ദ്രോണാചാര്യക്ക് പ്രസിഡന്റ്സ് കളര്‍; കേരളത്തിലെത്തിയതില്‍ സന്തോഷമെന്ന് രാഷ്ട്രപതി

രാജ്യത്തെ സൈനിക യൂണിറ്റിന് നൽകുന്ന പരമോന്നത ബഹുമതിയായ പ്രസിഡന്റ്സ് കളർ രാഷ്ട്രപതി ദ്രൗപതി മുർമു ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് സമ്മാനിച്ചു. കൊച്ചിയിലെ ഐ എൻ എസ് ദ്രോണാചാര്യയിൽ നടന്ന ചടങ്ങിൽ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി എന്നിവർ പങ്കെടുത്തു. ഐ എൻ എസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിച്ചു.

രാജ്യത്തിന് നൽകിയ വിശിഷ്ട സേവനം പരിഗണിച്ചാണ് നാവിക സേനയുടെ പരിശീലന സ്കൂളായ ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് ബഹുമതി നൽകിയത്. വിവിധമതത്തിലെ പുരോഹിതൻമാർ  നടത്തിയ പ്രാർത്ഥനയ്ക്ക് ശേഷമാണ് പ്രസിഡന്റ്സ് കളർ രാഷ്ട്രപതി ഐ എൻ എസ് ദ്രോണാചാര്യയ്ക്ക് സമ്മാനിച്ചത്. ആദ്യ കേരളാ സന്ദർശനത്തിൻ INS ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിച്ചതിൽ സന്തോഷമെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യൻ നാവിക സേന എത് വെല്ലുവിളിയും നേരിടാൻ  തയ്യാറാണെന്നും രാഷ്ട്രപതി വ്യക്തമാക്കി.

നാവിക സേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ ചടങ്ങിൽ പങ്കെടുത്തു.  ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ച വിമാന വാഹിനി കപ്പലായ ഐ എൻ എസ് വിക്രാന്ത് രാഷ്ട്ര തി സന്ദർശിച്ചു. നേരത്തെ രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ , മുഖ്യമന്ത്രി പിണറായി വിജയൻ  തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമ്മു പങ്കെടുക്കും.