kerala
ശ്വാസകോശരോഗി മരിച്ചു; ബ്രഹ്മപുരത്തെ പുക മൂലമെന്ന് ബന്ധുക്കള്‍
കൊച്ചി വാഴക്കാലയില്‍ ശ്വാസകോശ രോഗിയുടെ മരണം ബ്രഹ്മപുരത്തെ പുകമൂലമെന്ന് ബന്ധുക്കള്‍. വാഴക്കാല സ്വദേശി ലോറന്‍സ് ജോസഫാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയ്ക്കുശേഷമാണ് രോഗം മൂര്‍ച്ഛിച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പുകയുടെ മണം കടുത്ത ശ്വാസതടസമുണ്ടാക്കിയെന്ന് ലോറന്‍സിന്റെ ഭാര്യ ലിസി പറഞ്ഞു.