Headlines
Loading...
കൊച്ചി മേയറെ തടയാന്‍ ശ്രമം; ലാത്തിച്ചാര്‍ജ്; ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു

കൊച്ചി മേയറെ തടയാന്‍ ശ്രമം; ലാത്തിച്ചാര്‍ജ്; ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു

ബ്രഹ്മപുരത്തെ വിഷപ്പുകയില്‍ കൊച്ചി കോര്‍പറേഷന്റെ അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ വന്‍ സംഘര്‍ഷം. കൗണ്‍സില്‍ ഹാളിലേക്ക് പ്രതിഷേധവുമായെത്തിയ യു.ഡി.എഫ് പ്രവര്‍ത്തകരെയും കൗണ്‍സിലര്‍മ‍ാരെയും പൊലീസ് തടഞ്ഞു. പ്രതിഷേധങ്ങള്‍ക്കിടയില്‍ കനത്ത പൊലീസ് വലയത്തിലാണ് മേയര്‍ എം.അനില്‍ കുമാര്‍ കോര്‍പ്പറേഷന്‍ ഓഫിസിനുള്ളില്‍ കടന്നത്.

പൊലീസിനെ മറികടന്ന് ഹാളിന് മുന്നിലേക്കെത്തിയ പ്രതിപക്ഷ കൗണ്‍സിലര്‍മാരും പൊലീസുമായി ഉന്തും തള്ളുമുണ്ടായി.  പ്രതിഷേധക്കാരെ നേരിടാന്‍ പൊലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ മൂന്ന് കൗണ്‍സിലര്‍മാര്‍ക്ക്  പരുക്കേറ്റു. ബഹളത്തിനിടെ ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ മാത്രം പങ്കെടുത്ത കോര്‍പറേഷന്‍ കൗണ്‍സില്‍യോഗം 15 മിനിട്ട് കൊണ്ട് അവസാനിച്ചു. 

കോര്‍പറേഷന്‍ ഓഫിസിന് പുറത്ത്  മേയര്‍ക്ക് പിന്തുണയുമായി സിപിഎം പ്രവര്‍ത്തകരുമെത്തിയതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.