kerala
ബ്രഹ്മപുരം: പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ല; കയ്യൊഴിഞ്ഞ് കമ്പനി
ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് സംസ്കരണത്തില്‍ പങ്കില്ലെന്ന് സോണ്ട ഇന്‍ഫ്രാടെക്. കരാര്‍ പ്രകാരമുള്ളത് ബയോ മൈനിങും പഴയ മാലിന്യങ്ങളുടെ സംസ്കരണവും മാത്രമാണ്. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്കരണത്തില്‍ ബാധ്യതയില്ല. സുരക്ഷാ, പരിസ്ഥിതി മുന്‍കരുതല്‍ എടുത്തിട്ടുണ്ട്. വെള്ളം, വായു ഗുണനിലവാരവും പരിശോധിക്കുന്നു. തീപിടിക്കാന്‍ കാരണം മാലിന്യത്തില്‍ നിന്നുള്ള മീഥേന്‍ വാതകവും കനത്തചൂടുമെന്നും വാദം. തീ അണയ്ക്കാന്‍ ഏജന്‍സികളുമായി സഹകരിക്കുന്നുണ്ടെന്നും സോണ്ട ഇന്‍ഫ്രാടെക് അറിയിച്ചു.