Headlines
Loading...
മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സമയക്രമം ഇങ്ങനെ

മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: മംഗളൂരു സെന്‍ട്രലില്‍നിന്ന് കോട്ടയം വഴി തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് നാളെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. 12നു രാത്രി 8 30ന് മംഗളൂരു സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ 13ന് രാവിലെ 10.45ന് കൊച്ചുവേളിയിലെത്തും. ഓരോ ടൂ ടയര്‍, 3 ടയര്‍ എസി കോച്ചുകള്‍ ഉള്‍പ്പെടെ 22 കോച്ചുകള്‍ ഉണ്ടായിരിക്കും. 

നമ്പര്‍ 06050 ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍  എത്തുന്ന സമയം: 

കാസര്‍കോട് (12നു രാത്രി 9.04), കണ്ണൂര്‍ (10.27), കോഴിക്കോട് (11.40), തിരൂര്‍ (13നു പുലര്‍ച്ചെ 12.18), ഷൊര്‍ണൂര്‍ (1.25), തൃശൂര്‍ (3.30), ആലുവ (4.23), എറണാകുളം ടൗണ്‍ (4.45), കോട്ടയം (6.05), ചങ്ങനാശേരി (6.26), തിരുവല്ല (06.37), ചെങ്ങന്നൂര്‍ (6.48), മാവേലിക്കര (7.00), കായംകുളം (7.10), കൊല്ലം (8.40).