Headlines
Loading...
'അത് അനുചിതം’; ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍

'അത് അനുചിതം’; ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍

ഷാഫി പറമ്പിൽ തോൽക്കുമെന്നുള്ള വിവാദ പരാമർശം പിൻവലിച്ച് സ്പീക്കർ എ. എൻ. ഷംസീർ. പരാമര്‍ശങ്ങള്‍  അനുചിതമായിരുന്നുവെന്ന് സമ്മതിച്ച സ്പീക്കർ നിയമസഭാ രേഖകളിൽ നീക്കുന്നതായി സഭയെ അറിയിച്ചു. എന്നാൽ ഖേദം പ്രകടിപ്പിക്കാത്തതും ശ്രദ്ധേയമായി. പരാമര്‍ശം പിന്‍വലിച്ച സ്പീക്കറുടെ നടപടിയെ ഷാഫി പറമ്പില്‍ സ്വാഗതംചെയ്തു. 

മാര്‍ച്ച് 14 ന് അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്നുള്ള പ്രതിപക്ഷ ബഹളത്തിനിടെയായിരുന്നു സ്പീക്കറുടെ വിവാദ പരമാർശം.  എ.എൻ ഷംസീറിന്റെ പരാമർശം സ്പീക്കറിന്റെ പദവിക്ക് ചേർന്നതല്ലെന്ന് തിരിച്ചറിഞ്ഞാണ് അത് പിൻവലിച്ചത് സഭയെ അറിയിച്ചത്

ഷാഫി പറമ്പിലിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് ചെയര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അനുചിതമായിരുന്നു വെന്നും അത് ബഹുമാനപ്പെട്ട അംഗത്തെ വേദനിപ്പിച്ചതായും ചെയര്‍ മനസ്സിലാക്കുന്നു. ബോധപൂര്‍വ്വമല്ലാതെ നടത്തിയ ആ പരാമര്‍ശം ചെയര്‍ പിന്‍വലിക്കുകയാണ്. ഷാഫിക്കെതിരായ പരാമർശം സ്പീക്കറുടെ നിഷ്പക്ഷതയെ സംശയം ഉയർത്തിയതോടെയാണ് സ്വയം പിൻവലിക്കുന്നതും സഭ രേഖകളിൽ നിന്ന് നീക്കം ചെയ്യുന്നതും.