kerala
നഗരമധ്യത്തിൽ സ്ത്രീയെ വഴിയിൽ തടഞ്ഞ് ലൈംഗികാതിക്രമം; പൊലീസ് സഹായം ലഭിച്ചില്ലെന്ന് പരാതി
തിരുവനന്തപുരത്ത് നഗരമധ്യത്ത് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം. നാല്‍പ്പത്തി ഒന്‍പതുകാരിയെ അജ്ഞാതന്‍ പിന്തുടര്‍ന്ന് വഴിയിൽ തടഞ്ഞുനിർത്തി, ദേഹോപദ്രവം ഏല്‍പ്പിച്ചെന്നാണ് പരാതി. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചിട്ടും ഒരുസഹായവും ലഭിച്ചില്ലെന്ന് അവര്‍ പറഞ്ഞു.
പാറ്റൂര്‍ മൂലവിളാകത്ത് മകളോടൊപ്പം താമസിക്കുന്ന നാല്‍പ്പത്തിയൊന്‍പതുകാരിയാണ് ദുരനുഭവം നേരിട്ടത്. പതിമൂന്നിന് രാത്രി പതിനൊന്നുമണിക്കാണ് അജ്ഞാതന്റെ ആക്രമണം നേരിടേണ്ടിവന്നത്. മരുന്നുവാങ്ങാന്‍ ഇരുചക്രവാഹനത്തില്‍ ജനറല്‍ ആശുപത്രി ജംക്‌ഷനില്‍ പോകുന്നതിനിടെയാണ് മൂലവിളാകം ജംക്‌ഷനുസമീപമായിരുന്നു അതിക്രമം.
വീട്ടിലെത്തി മകളോട് വിവരം പറഞ്ഞു. മകള്‍ പൊലീസ് സഹായം ആവശ്യപ്പെട്ടെങ്കിലും അവര്‍ തിരിഞ്ഞുനോക്കിയില്ല.പൊലീസ് സഹായം കിട്ടില്ലെന്ന് ഉറപ്പായതോടെ അർധരാത്രി മകൾക്കൊപ്പം സ്വകാര്യ ആശുപത്രിയില്‍ ചികില്‍സതേടി. ഒരുമണിക്കൂർ കഴിഞ്ഞ് തിരിച്ചുവിളിച്ച പൊലീസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത് സ്റ്റേഷനിലെത്തി.മൊഴി നൽകാൻ. പിന്നീട് സിറ്റിപൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്.