Headlines
Loading...
മോദിക്കെതിരായ പരാര്‍മശം; പവന്‍ ഖേരക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

മോദിക്കെതിരായ പരാര്‍മശം; പവന്‍ ഖേരക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരമാര്‍ശത്തില്‍ എടുത്ത കേസില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരക്ക് ഇടക്കാല ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്പോള്‍ പവന്‍ ഖേരക്ക് ഇടക്കാല ജാമ്യം അനുവദിക്കാനാണ് സുപ്രീം കോടതി ഉത്തരവ്. കേസെടുത്ത അസാം, യുപി സംസ്ഥാനങ്ങള്‍ക്കാണ് കോടതി നിര്‍ദേശം. കേസുകല്‍ ഒന്നിച്ച് പരിഗണിക്കണമെന്ന പവന്‍ ഖേരയുടെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു.

മോദിക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ അറസ്റ്റിലായ പവന്‍ ഖേരയെ ഡല്‍ഹി പോലീസ് ദ്വാരക കോടതിയില്‍ ഹാജരാക്കിയിരിക്കുകയാണ്.