Headlines
Loading...
11കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 27വര്‍ഷം തടവ്

11കാരിയെ മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു; പ്രതിക്ക് 27വര്‍ഷം തടവ്

മഞ്ചേരി: 11കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവിന് മഞ്ചേരി പോക്സോ അതിവേഗകോടതി 27 വര്‍ഷം തടവും 87,500 രൂപ പിഴയും വിധിച്ചു. പുളിക്കല്‍ കൊടികുത്തിപ്പറമ്പ് സ്വദേശി അസ്‌കറലിയെയാണ് (26) ജഡ്ജി കെ രാജേഷ് ശിക്ഷിച്ചത്.

മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ. ബലാത്സംഗം ചെയ്തതിന് പത്തുവര്‍ഷം കഠിനതടവ്, 25,000 രൂപ പിഴ, 12 വയസ്സിന് താഴെയുള്ള കുട്ടിയെ പീഡിപ്പിച്ചതിന് അഞ്ച് വര്‍ഷം വീതം കഠിനതടവ്, 20,000 രൂപ വീതം പിഴ, കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയതിന് മൂന്നു വര്‍ഷം കഠിനതടവ്, 10,000 രൂപ പിഴ എന്നിങ്ങനെ വിവിധ വകുപ്പുകളിലാണ് ശിക്ഷ.

പ്രതി പിഴയടക്കുകയാണെങ്കില്‍ സംഖ്യ മുഴുവനായും അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. സര്‍ക്കാറിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റിക്ക് നിര്‍ദേശവും നല്‍കി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡ് ചെയ്തു.