kerala
കൊല്ലത്ത് ആറിടത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; 33 പേര്‍ കരുതല്‍ തടങ്കലില്‍
മുഖ്യമന്ത്രിക്കുനേരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കൊല്ലത്തുമാത്രം ആറിടങ്ങളില്‍ വാഹനവ്യൂഹത്തിന് നേരെ പ്രതിപക്ഷ യുവജനസംഘടനകള്‍ കരിങ്കൊടി കാട്ടി. കൊല്ലം കൊട്ടിയം, മാടന്‍നട, പാരിപ്പള്ളി, എസ്എന്‍ കോളജ് ജംക്ഷന്‍ എന്നിവിടങ്ങളിലായി, യൂത്ത് കോണ്‍ഗ്രസ്, ആര്‍.വൈ.എഫ്, യുവമോര്‍ച്ച പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. 33 പേരെ കരുതല്‍ തടങ്കലിലാക്കി.