kerala
‘വിഴിഞ്ഞത്ത് സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കി; കലാപമെന്ന് വരുത്താന്‍ ശ്രമം’
വിഴിഞ്ഞത്ത് സര്‍ക്കാര്‍ പ്രകോപനമുണ്ടാക്കിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിഴിഞ്ഞത്ത് നടക്കുന്നത് കലാപമാണെന്നും തീവ്രവാദമാണെന്നും വരുത്തിത്തീര്‍ക്കാന്‍ ശ്രമം ഉണ്ടായി. വിഴിഞ്ഞത്ത് ചര്‍ച്ച ചെയ്ത് എന്ത് പരിഹാരമാണ് ഉണ്ടാക്കിയതെന്ന് വി.ഡി.സതീശന്‍ ചോദിച്ചു.
വിഴിഞ്ഞത്തുളളത് വികസനത്തിന്റെ ഇരകളാണ്. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. സമരം ചെയ്യുന്നവര്‍ ശത്രുക്കളെന്ന് ഏകാധിപതികള്‍ക്ക് തോന്നുമെന്നും മന്ത്രിമാര്‍ ഉത്തരവാദിത്തത്തോടെ സംസാരിക്കണമെന്നും വി.ഡി.സതീശന്‍ കൊല്ലത്ത് പ്രതികരിച്ചു. വിവാദപരാമര്‍ശം നടത്തിയ വൈദികനെ പിന്തുണയ്ക്കുന്നില്ലെന്നും വി.ഡി.സതീശന്‍ കൂട്ടിച്ചേര്‍ത്തു.