national
ടിപ്പ് വാങ്ങാന്‍ മടിയില്‍ പേയ്ടിഎം ക്യു ആര്‍ കോഡുമായി ജമാദാര്‍; സസ്പെന്‍ഷന്‍ നല്‍കി അലഹബാദ് ചീഫ് ജസ്റ്റിസ്
അലഹബാദ്: കോടതി പരിസരത്ത് വക്കീലുമാരില്‍ നിന്ന് ടിപ്പ് സ്വീകരിച്ചുകൊണ്ടിരുന്ന ജമാദാര്‍ രാജേന്ദ്ര കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത് അലഹബാദ് ഹൈക്കോടതി. രജിസ്ട്രാര്‍ ജനറല്‍ ആശിഷ് ഗാര്‍ഗ് ഇത് സംബന്ധിച്ച് ഉത്തരവിറക്കി. മടിയില്‍ പേ ടിഎം ക്യൂആര്‍ കോഡും ഒട്ടിച്ചാണ് ഇയാള്‍ പണം സ്വീകരിച്ചിരുന്നത്.ജമാദാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് അജിത് കുമാര്‍ ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാലിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ജമാദാറിന് കോടതിയുടെ നസറത്ത് സെഷനില്‍ ജോലിയെടുക്കാമെന്നും സ്റ്റേഷന്‍ പരിധി വിട്ട് പുറത്തുപോകാന്‍ പാടില്ലെന്നുമാണ് നിബന്ധന. ഇതില്‍ നിന്ന് ഇയാള്‍ക്ക് ഉപജീവന അലവന്‍സ് നല്‍കും. മറ്റ് ജോലിയിലും വ്യാപാരത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നതിന്റെ സാക്ഷ്യപത്രം സമര്‍പ്പിച്ചാലാണ് അലവന്‍സ് അനുവദിക്കുക