Headlines
Loading...
തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ വീണ്ടും അക്രമം; യുവാവ് നടുറോഡില്‍ കടന്നുപിടിച്ചു

തലസ്ഥാനത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ വീണ്ടും അക്രമം; യുവാവ് നടുറോഡില്‍ കടന്നുപിടിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ വീണ്ടും അക്രമം. ക്ലാസ് കഴിഞ്ഞ് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനികളെ യുവാവ് കടന്നുപിടിച്ചു. തിരുവനന്തപുരം പണ്ഡിറ്റ് കോളനിയിലെ യുവധാര ലൈനിലാണ് സംഭവം.ബൈക്കില്‍ എത്തിയ യുവാവ് പെണ്‍കുട്ടികളെ കയറിപ്പിടിക്കുകയായിരുന്നു. 

സിവില്‍ സര്‍വീസ് പഠിതാക്കള്‍ക്ക് നേരെയായിരുന്നു അതിക്രമം. നാല് ദിവസം മുമ്പാണ് സംഭവമുണ്ടായത്. വിദ്യാര്‍ത്ഥിനികള്‍ അന്ന് തന്നെ മ്യൂസിയം സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സിസിടിവിയില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.