Headlines
Loading...
മദ്യപിച്ച് യൂണിഫോം അഴിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

മദ്യപിച്ച് യൂണിഫോം അഴിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു; പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ

ഹർദ: മദ്യപിച്ച ശേഷം യൂണിഫോം അഴിച്ച് റോഡിൽ നിന്നവർക്കു നേരെ എറിഞ്ഞ പൊലീസ് കോൺസ്റ്റബിളിന് സസ്പെൻഷൻ. മധ്യപ്രദേശിലെ ഹർദ ജില്ലയിൽ ആണ് സംഭവം. വെള്ളിയാഴ്ച വൈകുന്നേരം നടന്ന സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.സുശീൽ മാണ്ഡവി എന്ന കോൺസ്റ്റബിളിനെതിരെയാണ് നടപടിയെടുത്തത്. 

മദ്യപിച്ച കോൺസ്റ്റബിളും ഷർട്ട് ധരിക്കാത്ത മറ്റൊരാളും ഹർദ ടൗണിൽ നിന്ന് തർക്കിക്കുന്നതും വീഡിയോയിൽ കാണാം. തർക്കത്തിനിടെ, കോൺസ്റ്റബിൾ മുട്ടുകുത്തി റോഡിലിരുന്ന് യൂണിഫോം അഴിക്കുകയും കാഴ്ചക്കാർക്ക് നേരെ ഷർട്ട് എറിയുകയും ചെയ്തു. പിന്നാലെ പാന്റും അഴിച്ചു. ഈ സമയത്തെല്ലാം തർക്കം തുടരുകയായിരുന്നു.

ആറ് മാസം മുമ്പ് മദ്യലഹരിയിൽ വാഹനമോടിച്ച് അപകടത്തിൽ പെട്ട് മാണ്ഡവിക്ക് ഗുരുതര പരിക്കേറ്റിരുന്നുവെന്നും അതിനു ശേഷം അദ്ദേഹം കൗൺസിലിങ്ങിലായിരുന്നെന്നും പൊലീസ് പറയുന്നു.