
national
ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി; പരിശോധന വർധിപ്പിക്കണം
ന്യൂഡൽഹി: ആൾക്കൂട്ടങ്ങളിൽ മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിന്റെ ബി.എഫ്.7 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിർദേശം. കോവിഡ് സ്ഥിതി വിലയിരുത്താൻ വിളിച്ച ഉന്നതതല യോഗത്തിലാണ് നിർദേശം.
സംസ്ഥാനങ്ങൾ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കണം. പോസിറ്റീവാകുന്ന രോഗികളിൽ ജനിതകശ്രേണീകരണം നടത്തുന്നതിന്റെ എണ്ണം വർധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. രാജ്യത്ത് കോവിഡ് പൂർണമായും മാറിയിട്ടില്ല. ജാഗ്രത തുടരണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.