Headlines
Loading...
സി.ബി.എസ്.ഇ ജില്ലാ കായികമേള: അപ്‌സര സ്‌കൂളിനു കിരീടം

സി.ബി.എസ്.ഇ ജില്ലാ കായികമേള: അപ്‌സര സ്‌കൂളിനു കിരീടം

കാസര്‍കോട്: സി.ബി.എസ്.ഇ ജില്ലാ കായിക മേളയില്‍ 265 പോയിന്റ് നേടി കോളിയടുക്കം അപ്‌സര പബ്ലിക് സ്‌കൂള്‍ ചാമ്പ്യന്മാരായി. 193 പോയിന്റോടെ പെരിയടുക്ക എം.പി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും 104 പോയിന്റോടെ കുനില്‍ എജുക്കേഷനല്‍ ട്രസ്റ്റ് ബദിയടുക്ക മൂന്നാം സ്ഥാനവും നേടി. ചാമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഉത്തംദാസ് ട്രോഫികള്‍ വിതരണം ചെയ്തു. വ്യക്തിഗത ചമ്പ്യന്മാര്‍ക്കുള്ള ട്രോഫികള്‍ സ്‌കൂള്‍ മാനേജര്‍ അബ്ദുല്ല അഹമ്മദ് വിതരണം ചെയ്തു.

സാഹോദയ പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി നജാത് അധ്യക്ഷത വഹിച്ചു. അപ്‌സര സ്‌കൂള്‍ മാനേജര്‍ പിടിഎ പ്രസിഡന്റ് എംഎ ഹാരിസ്, അഡ്മിനിസ്‌ട്രേറ്റര്‍ റഫീഖ് ഇ.എം സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. അന്‍വര്‍ അലി സ്വാഗതവും സഹോദയ സെക്രട്ടറി നഫീസ ഗഫൂര്‍ നന്ദിയും പറഞ്ഞു.