തിരുവനന്തപുരം: കെ റെയിലിന്റെ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ. രാജന്‍. ഉദ്യോഗസ്ഥരെ മറ്റൊരു വഴിക്ക് കൊണ്ടുപോകുകയെന്നത് മാത്രമാണ് തിങ്കളാഴ്ചത്തെ ഉത്തരവിലൂടെ ലക്ഷ്യമിട്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഭൂമിയേറ്റെടുക്കൽ നടപടിക്രമങ്ങൾക്കായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ റെവന്യൂ വകുപ്പ് മടക്കി വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതി പിന്‍വലിച്ചതായി അറിയില്ല. അങ്ങനെ തീരുമാനിച്ചിട്ടില്ല. സാമൂഹിക ആഘാത പഠനം നടത്തുന്നതിന് അനിവാര്യമായ ചില നടപടിക്രമങ്ങളിലേക്ക് പോകണം എന്നുള്ളതുകൊണ്ടും റെയില്‍വേ ബോര്‍ഡിന്റെ അനുവാദം കിട്ടിയതിന് ശേഷമേ ആ നടപടികളിലേക്ക് പോകൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലും നിലവില്‍ അതിന് ചുമതലപ്പെടുത്തിയവരെ മറ്റൊരു വഴിയിലേക്ക് കൊണ്ടുപോകാം എന്ന് മാത്രമേ ഇന്ന് കൊടുത്ത നിര്‍ദേശത്തിന് അര്‍ഥമുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.