Headlines
Loading...
വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത അക്രമം; ശക്തമായ നടപടി ആവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

വിഴിഞ്ഞത്ത് നടന്നത് ആസൂത്രിത അക്രമം; ശക്തമായ നടപടി ആവശ്യപ്പെട്ട് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍

വിഴിഞ്ഞത്ത് പോലീസിനെതിരെ നടന്ന അതിക്രമം ആസൂത്രിതമാണെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍. കേസുകളില്‍ ശക്തമായ നടപടിയുണ്ടാകണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞത്ത് നടന്നത് അവകാശ സമരമല്ല, കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണ്.

പോലീസിനെ വെടിവെപ്പിലേക്ക് നയിക്കാനുള്ള ശ്രമമാണ് നടന്നത്. കലാപത്തിനുള്ള നീക്കം പോലീസ് തിരിച്ചറിയണമെന്നും പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ഫേസ് ബുക്കില്‍ കുറിച്ചു.
അക്രമികള്‍ വിഴിഞ്ഞത്ത് കാണിച്ചത് മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന കാര്യമാണെന്ന് മാനിഷാദ എന്ന പേരിലുള്ള എഫ് ബി പോസ്റ്റില്‍ പറയുന്നു. ജനങ്ങളെ നേരായ വഴിയില്‍ നയിക്കേണ്ടവര്‍ തന്നെ കലാപാഹ്വാനം നടത്തുകയാണ്. എല്ലാവരാലും ആദരിക്കപ്പെടേണ്ട മതമേലധ്യക്ഷന്മാരില്‍ ചിലരാണ് വിശ്വാസികളുടെ മാനസികാവസ്ഥയെ ചൂഷണം ചെയ്തുകൊണ്ട് ഇത്തരം സാഹചര്യം സൃഷ്ടിച്ചത്. അമ്പതോളം പോലീസ് ഉദ്യോഗസ്ഥന്മാര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അതില്‍ ഒരു യുവ പോലീസ് ഓഫീസറുടെ രണ്ട് കാലിലേയും എല്ലുകള്‍ ഒടിയുന്നതുവരെ മൃഗീയമായി തല്ലുന്ന സാഹചര്യവുമുണ്ടായി.