kerala
latest update
നെടുമ്പാശ്ശേരിയിൽ രണ്ടര കോടിയുടെ സ്വര്‍ണ്ണം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ
കൊച്ചി: രണ്ടര കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ കസ്റ്റംസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ രണ്ട് ആഭ്യന്തര യാത്രക്കാരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് രാമനാഥപുരം സ്വദേശി സെയ്ദു അബു താഹിര്‍, ബര്‍ക്കത്തുള്ള എന്നിവരെയാണ് പിടികൂടിയത്. ജാമ്യമില്ല വകുപ്പ് പ്രകാരം ഇരുവര്‍ക്കുമെതിരെ കേസെടുത്തു.ആഭ്യന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കാറില്ലായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം രാജ്യാന്തര സര്‍വ്വീസിനൊരുങ്ങിയ വിമാനത്തില്‍ നിന്നും സ്വര്‍ണം പിടികൂടിയിരുന്നു. അതിനു പിന്നാലെയാണ് പരിശോധന കര്‍ശനമാക്കിയത്. വ്യാജ പേരില്‍ ടിക്കറ്റ് എടുത്ത് വന്നിറങ്ങിയ ഇരുവരും കര്‍ശന നിരീക്ഷണത്തിലാണ് പിടിയിലായത്. ഹാന്‍ഡ് ബാഗുകളിലായി പത്ത് ക്യാപ്‌സ്യൂകളുടെ രൂപത്തില്‍ 6454 ഗ്രാം സ്വര്‍ണമാണ് ഒളിപ്പിച്ചിരുന്നത്. മുംബൈ വിമാനത്താവളത്തില്‍ വെച്ച് ശ്രീലങ്കന്‍ വംശജന്‍ ബാഗ് കൈമാറിയെന്നാണ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയത്.
വാസുദേവന്‍, അരുള്‍ ശെല്‍വം എന്നീ പേരുകളില്‍ ഇരുവരും മുംബൈ നിന്നെത്തിയ ഇന്‍ഡിഗോ വിമാനത്തിലാണ് എത്തിയത്. ഗള്‍ഫില്‍ നിന്നെത്തിയ സ്വര്‍ണം പിടിക്കപ്പെടാതിരിക്കാന്‍ മുംബൈ വിമാനത്താവളത്തിലെത്തിക്കികയായിരുന്നു്. ചിലരുടെ സഹായത്തോടെ ഇവര്‍ ആഭ്യന്തര യാത്രക്കാരായെത്തി കടത്താന്‍ ശ്രമിച്ചതാണെന്നാണു കസ്റ്റംസിന്റെ പ്രാഥമിക നിഗമനം. സ്വര്‍ണം ഗള്‍ഫില്‍ നിന്ന് ആര് കൊണ്ട് വന്നു. ഇവര്‍ക്ക് കൈമാറിയതാര് തുടങ്ങിയ കാര്യങ്ങളില്‍ വിസദമായ അന്വേഷണം ഉണ്ടാകുമെന്ന് കസ്റ്റംസ് അറിയിച്ചു.