fifa world cup
FIFA | രണ്ടാം പകുതിയില്‍ കണ്ടത് ഗോള്‍മഴ! ആവേശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗലിന് ജയം; ഘാന പൊരുതിത്തോറ്റു
ഖത്തര്‍ ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പോര്‍ച്ചുഗല്‍ ഘാനയെ തോല്‍പിച്ചു. 3-2 നായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും സംഘത്തിന്റെയും ജയം. രണ്ടാം പകുതിയിലാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.
65-ാം മിനിറ്റില്‍ കിട്ടിയ പെനാല്‍റ്റി വലയിലെത്തിച്ച് റൊണാള്‍ഡൊയാണ് മത്സരത്തിലെ ഗോള്‍മഴയ്ക്ക് തുടക്കം കുറിച്ചത്. തൊട്ടുപ്പിനാലെ 73-ാം മിനിറ്റില്‍ ആന്ദ്രെ യൂവിന്റെ ഗോളിലൂടെ ഘാന ഒപ്പമെത്തി.