Headlines
Loading...
യുക്രൈന്‍ നടി റഷ്യന്‍ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

യുക്രൈന്‍ നടി റഷ്യന്‍ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു

കീവ്: റഷ്യന്‍ ഷെല്ലാക്രമണത്തില്‍ യുക്രൈന്‍ നടി കൊല്ലപ്പെട്ടു. 67 വയസ്സുള്ള ഒക്‌സാന ഷ്വെറ്റ്‌സ് ആണ് മരിച്ചത്.യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിനിടെയാണ് നടി കൊല്ലപ്പെട്ടത്. കലാരംഗത്തെ യുക്രൈന്റെ പരമോന്നത പുരസ്‌കാരം ഒക്‌സാനയ്ക്ക് ലഭിച്ചിട്ടുണ്ട്.

യുക്രൈനിലെ റഷ്യന്‍ അധിനിവേശം 23-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാഴാഴ്ച മുതല്‍ യുക്രൈനിലെ സൈനിക നടപടി റഷ്യ കടുപ്പിച്ചിരിക്കുകയാണ്. സ്‌കൂള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയ്ക്ക് നേരെയെല്ലാം റഷ്യ ഷെല്ലാക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

സിവിലിയന്‍സിന് നേരെയുള്ള ആക്രമണത്തില്‍ റഷ്യയ്‌ക്കെതിരെ ലോകമാകെ പ്രതിഷേധം കനക്കുകയാണ്.