കൊച്ചി: കളമശേരി ഇലക്ട്രോണിക് സിറ്റിയില്‍ മണ്ണിടിഞ്ഞ് അപകടം. നാല് ബംഗാൾ സ്വദേശികൾ മരിച്ചു. ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.എട്ട് പേരാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരികയാണ്.
മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശമായിരുന്നില്ല ഇതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. ജെ സി ബി ഉപയോഗിച്ച് മണ്ണ് മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.