Headlines
Loading...
റഷ്യൻ ആക്രമണം; യുക്രെയ്നിൽ അമേരിക്കൻ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

റഷ്യൻ ആക്രമണം; യുക്രെയ്നിൽ അമേരിക്കൻ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു

കീവ്: റഷ്യൻ ആക്രമണത്തിൽ യുക്രെയ്നിലെ വടക്കുപടിഞ്ഞാറൻ പ്രദേശമായ ഇർപിനിൽ അമേരിക്കൻ മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. ദി ന്യൂയോർക്ക് ടൈംസിൽ ജോലി ചെയ്തിരുന്ന ബ്രെന്റ് റെനോഡ് എന്ന മാധ്യമ പ്രവർത്തകനാണ് കൊല്ലപ്പെട്ടത്.
യുക്രെയ്ൻ കരസേനക്കായി സന്നദ്ധസേവനം നടത്തുന്ന സർജൻ ഡാനിലോ ഷാപോവലോവും മാധ്യമ പ്രവർത്തകൻ മരിച്ചതായി സ്ഥിരീകരിച്ചു. കാറിനു നേരെ വെടിയുതിർക്കുകയാണ് ഉണ്ടായത്, കാറിൽ രണ്ടു മാധ്യമ പ്രവർത്തകരും ഒരു യുക്രെയ്ൻ പൗരനുമുണ്ടായിരുന്നതായി ഷാപോവലോവ് എഎഫ്പിയോട് പറഞ്ഞു. മാധ്യമപ്രവർത്തകൻ സഞ്ചരിച്ച കാറിലുണ്ടായിരുന്ന യുക്രെയ്നിയൻ പൗരന് പരുക്കേറ്റതായും എഎഫ്പി റിപ്പോർട്ട് ചെയ്തു
Also Read -
യുക്രൈനില്‍ ആക്രമണം ശക്തം; 35 മരണം, ഇന്ത്യന്‍ എംബസി പ്രവര്‍ത്തനം പോളണ്ടിലേക്ക് മാറ്റി

 
ബ്രെന്റ് റെനോഡിന് കഴുത്തിനാണ് വെടിയേറ്റത്. താൻ അവർക്ക് പ്രഥമ ശുശ്രൂഷ നൽകിയിരുന്നതായും ഷാപോവലോവ് എഎഫ്പിയോട് പറഞ്ഞു. ന്യൂയോർക്ക് ടൈംസിന്റെ പ്ര​ഗത്ഭനായ ഫോട്ടോ​ഗ്രാഫറും ചലചിത്ര നിർമ്മാതാവുമാണ് കൊല്ലപ്പെട്ട ബ്രെന്റ് റെനോഡ് എന്ന് ന്യൂയോർക്ക് ടൈംസിന്റെ ഡെപ്യൂട്ടി മാനേജിംഗ് എഡിറ്റർ ക്ലിഫ് ലെവി ട്വീറ്റ് ചെയ്തു. മുമ്പ് ന്യൂയോർക്ക് ടൈംസിനായി ജോലി ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോൾ അദ്ദേഹം ന്യൂയോർക്ക് ടൈംസിന്റെ മാധ്യമ പ്രവർത്തകനല്ലെന്നും ക്ലിഫ് ലെവി ട്വീറ്റിലൂടെ അറിയിച്ചു.