kerala
'ബസ്സുകളിലെ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേട്, പലരും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാറില്ല'; ഗതാഗത മന്ത്രി
തിരുവനന്തപുരം: ബസ്സുകളിലെ കണ്‍സഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ നാണക്കേടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പലരും അഞ്ച് രൂപ കൊടുത്തിട്ട് ബാക്കി വാങ്ങാറില്ല. വിദ്യാര്‍ത്ഥികള്‍ക്ക് തന്നെ രണ്ട് രൂപ കൊടുത്തു പോവുകയെന്നത് നാണക്കേട് ഉണ്ടാക്കുന്നുണ്ടെന്നും ബസ്സുടമകളുടെ വരുമാനം കുറയുന്നത് വിദ്യാര്‍ത്ഥികളുടെ കണ്‍സഷനിലുള്ള റേറ്റാണെന്നതില്‍ ന്യായമുണ്ടെന്നും മന്ത്രി പറഞ്ഞു. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ഉടമകളുടെ ആവശ്യം ശരിയാണെന്നും നിരക്ക് വര്‍ധന നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read -
നന്ദിഗ്രാമില്‍ വീണ്ടും വോട്ടെണ്ണുമോ? ആവശ്യവുമായി ബിജെപി വിട്ട നേതാക്കള്‍
ബസ് ചാര്‍ജ് വര്‍ധന ഗൗരവമായ കാര്യമായതിനാല്‍ എടുത്ത് ചാടി ഉള്ള തീരുമാനം പ്രായോഗികമല്ല. ജനങ്ങളെ ബോധ്യപ്പെടുത്തി ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ രീതിയില്‍ നിരക്ക് വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കും. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിച്ചത് 10 വര്‍ഷം മുമ്പാണെന്നും മന്ത്രി പറഞ്ഞു. അതേസമയം വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
Also Read -
'ബിജെപിയെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ല'; തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തണമെന്ന് സീതാറാം യെച്ചൂരി
മന്ത്രി നടത്തിയ പ്രസ്ഥാവന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ വെല്ലുവിളിക്കുന്നതെന്ന് കെ എസ് യു ആരോപിച്ചു. കണ്‍സഷന്‍ വിദ്യാര്‍ത്ഥികളുടെ ഔദാര്യമല്ല. അവകാശമാണ്. കണ്‍സഷന്‍ നല്‍കുന്നതില്‍ ആര്‍ക്കും മടിയില്ലെന്നും, മന്ത്രി വളരെ വലിയ നിലയിലേക്ക് എത്തിയത് കൊണ്ടാവാം കണ്‍സഷനോട് പുച്ഛം തോന്നുന്നതെന്നും കെഎസ്‌യു കുറ്റപ്പെടുത്തി.