Headlines
Loading...
കേന്ദ്ര സർക്കാരിന്റെ മാധ്യമങ്ങൾക്ക് നേരെയുള്ള നടപടി പ്രതിഷേധാർഹം: ക്രോമ ( ജേണലിസ്റ്റ് അസോസിയേഷൻ)

കേന്ദ്ര സർക്കാരിന്റെ മാധ്യമങ്ങൾക്ക് നേരെയുള്ള നടപടി പ്രതിഷേധാർഹം: ക്രോമ ( ജേണലിസ്റ്റ് അസോസിയേഷൻ)

കോഴിക്കോട്: വിമർശനങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളുടെ വായ മൂടി കെട്ടുന്ന കേന്ദ്ര സർക്കാരിന്റെ നടപടി പ്രതിഷേധാർഹമാണെന്ന് ക്രോമ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. മീഡിയവൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞത് തികഞ്ഞ ഫാസിസമാണെന്നും ഇതിനെതിരെ വന്ന കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും കേരള റിപ്പോർട്ടേഴ്‌സ് അന്റ് ഓൺലൈൻ മീഡിയ അസോസിയേഷൻ -ക്രോമ സംസ്ഥാന ഭാരവാഹികളുടെ ഓൺലൈൻ സംഗമത്തിലൂടെ അറിയിച്ചു. 

അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള നീക്കത്തതിൽ നിന്ന് ഭരണകൂടങ്ങൾ പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഷബീൽ സെക്രട്ടറി മുജീബ് റഹ്മാൻ വി.എ, ട്രഷറർ കൃഷ്ണകുമാർ, നവാസ് മാനു, ബഷീർ പിസി, സജീർ, സാലിം, ഫൈബീർ, അസ്ലം, സാദിഖ് വേണാടി, ഷഹാന, ഉസ്മാൻ, റൗഫ് തുടങ്ങിയവർ പങ്കെടുത്തു.