Headlines
Loading...
കുര്‍മ്പാച്ചി മല കയറിയ ബാബുവിനെതിരെ കേസ്

കുര്‍മ്പാച്ചി മല കയറിയ ബാബുവിനെതിരെ കേസ്

കുര്‍മ്പാച്ചി മലയിൽ കുടുങ്ങി സൈന്യം രക്ഷപ്പെടുത്തിയ ബാബുവിനെതിരെ കേസെടുത്ത് വനംവകുപ്പ്. കേരളാ ഫോറസ്റ്റ് ആക്ട് (27) പ്രകാരം വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. വാളയാർ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. ബാബുവിനൊപ്പം മല കയറിയ വിദ്യാർത്ഥികൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ബാബുവിനെതിരെ കേസെടുക്കില്ലെന്ന് നേരത്തെ വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.ആറു മാസം വരെ തടവോ അല്ലെങ്കിൽ 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ് കേരളാ ഫോറസ്റ്റ് ആക്ട്.
 കേസെടുക്കുന്നതിന് മുമ്പെ നടപടിക്രമങ്ങളുടെ ഭാ​ഗമായി വാളയാർ റേഞ്ച് ഓഫിസർ ആഷിക് അലി ബാബുവിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. മൊഴിയുടെ അടിസ്ഥാനത്തിലാണ് മല കയറിയ മറ്റു വിദ്യാർത്ഥികൾക്ക് നേരേയും കേസെടുത്തത്.
 
എന്നാല്‍, ബാബുവിന്റെ സംഭവത്തിന് പിന്നില്‍ കഴിഞ്ഞ ദിവസവും മലയില്‍ ആളുകള്‍ കയറിയിരുന്നു. ഞായറാഴ്ച രാത്രി ചെറാട് കുര്‍മ്പാച്ചി മലയില്‍ കയറിയ ഒരാളെ വനം വകുപ്പ് അധികൃതര്‍ തിരികെ എത്തിക്കുകയും ചെയ്കു. രാധാകൃഷ്ണന്‍ എന്ന ആളെയാണ് താഴെ എത്തിച്ചത്. രാധാകൃഷ്ണനെ വാളയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ എത്തിച്ചു. മല മുകളില്‍ വേറെയും ആളുകള്‍ ഉണ്ടെന്ന സംശയവും നാട്ടുകാര്‍ മുന്നോട്ട് വച്ചിരുന്നു.
മലയുടെ മുകള്‍ഭാഗത്ത് നിന്നും ഫ്‌ലാഷ് ലൈറ്റുകള്‍ തെളിഞ്ഞത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വീണ്ടും മലമുകളിലേക്ക് ആളുകള്‍ പോയെന്ന സംശയത്തിന് ഇടയാക്കിയത്. ഞായറാഴ്ച വൈകീട്ടി ആറു മണിയോടെയാണ് രാധാകൃഷ്ണന്‍ മല കയറിയത്. ഇയാളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല.

സംഭവത്തിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച മന്ത്രി എകെ ശശീന്ദ്രന്‍ മലയില്‍ കയറിയവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. അസാധാരണ സാഹചര്യം ആയതിനാലാണ് ബാബുവിനെതിരെ കേസെടുക്കാതിരുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് വിഷയം പരിശോധിക്കാന്‍ പാലക്കാട് മന്ത്രിതല യോഗം ചേരാനും തീരുമാനിച്ചു. വനം മന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കുയും ചെയ്തു. ഇതിന് പിന്നാലെയാണ് ബാബുവിന് എതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

മലയുടെ മുകളില്‍ കുടുങ്ങിയ ബാബുവെന്ന യുവാവിനെ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷപ്പെടുത്തിയത്. രണ്ടു ദിവസത്തോളമാണ് ബാബു മലയിടുക്കില്‍ കുടുങ്ങിയത്. സുഹൃത്തുക്കള്‍ക്കൊപ്പം മല കയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെ കാല്‍ വഴുതി വീഴുകയായിരുന്നു.ബാബുവിനെ രക്ഷപ്പെടുത്താന്‍ മുക്കാല്‍ കോടിയോളം രുപ ചെലവാക്കേണ്ടിവന്നുവെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കണക്ക്. ഹെലികോപ്ടര്‍, വ്യോമസേന, കരസേന, എന്‍ഡിആര്‍എഫ്, പൊലീസ് തുടങ്ങിയവര്‍ക്ക് മാത്രം ചെലവായത് അരകോടി രൂപയാണെന്നാണ് കണക്കുകള്‍.