Headlines
Loading...
കേരളത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

കേരളത്തിലെ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചു

സംസ്ഥാനത്തെ എല്ലാ കെട്ടിട നിര്‍മ്മാണ പെര്‍മിറ്റുകളുടേയും കാലാവധി ദീര്‍ഘിപ്പിച്ചതായി നല്‍കുമെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൊവിഡ് വ്യാപനം പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ലെന്നും പൊതുജീവിതം സാധാരണ നിലയില്‍ ആവാത്ത സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി ജൂണ്‍ 30 വരെയാണ് ദീര്‍ഘിപ്പിച്ചു നല്‍കുന്നത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നിലവിലിരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേരള മുനിസിപ്പാലിറ്റി, പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ അനുമതി നല്‍കിയ നിര്‍മ്മാണ പെര്‍മിറ്റുകളുടെ കാലാവധി 2020 മാര്‍ച്ച് 10ന് അവസാനിച്ചിരുന്നു. പിന്നീട് ഇത് 2021 ഡിസംബര്‍ 31 വരെ നീട്ടി നല്‍കുകയും ചെയ്തിരുന്നു.

ഇതാണ് ഇപ്പോള്‍ അത് ജൂണ്‍ മാസം വരെ നീട്ടി നല്‍കിയിരിക്കുന്നത്. ജനങ്ങള്‍ക്കും നിര്‍മാണ മേഖലയ്ക്കും ഏറെ ആശ്വാസം പകരുന്നതാണ് സര്‍ക്കാര്‍ തീരുമാനം.