Headlines
Loading...
തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; നാല് പേര്‍ മരിച്ചു

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ നാല് പേര്‍ മരിച്ചു. ശ്രീവല്ലിപുത്തൂരിലെ ആര്‍കെവിഎം പടക്കനിര്‍മ്മാണ ശാലയില്‍ ശനിയാഴ്ച്ച രാവിലെ 8-30 ഓടെയാണ് സ്‌ഫോടനം. എട്ട് വയസ്സുള്ള കുട്ടിയടക്കം സംഭവത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവര്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടകാരണം വ്യക്തമല്ല.

എസ് കുമാര്‍ (38), പി പെരിയസ്വാമി (40), എസ് വീരകുമാര്‍ (40), പി മുരുഗേശന്‍ (38) എന്നിവരാണ് മരിച്ചത്. കുമാര്‍, പെരിയസ്വാമി, വീരകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്തും മുരുകേശന്‍ ശിവകാശി ജില്ലാ ആശുപത്രിയില്‍വെച്ചുമാണ് മരിച്ചത്.
പുതുവര്‍ഷത്തില്‍ പൂജ നടത്താനായാണ് ജോലിക്കാര്‍ പടക്കനിര്‍മ്മാണ യൂണിറ്റിലേക്കെത്തിയതെന്ന് പൊലീസ് പറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ തൊഴിലാളികളിലൊരാളായ ഗോപാലകൃഷ്ണന്‍ പൂജക്കായി മകനേയും ഒപ്പം കൂട്ടിയിരുന്നു.