Headlines
Loading...
ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടി

ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടി

ഇടുക്കി കട്ടപ്പനയില്‍ ബലാത്സംഗ കേസിലെ പ്രതിയെ ഇരയുടെ ഭർത്താവ് വെട്ടി. കട്ടപ്പന വെള്ളിലാം കണ്ടം സ്വദേശിയും ബന്ധുവും കൂടിയായ യുവാവിനെയാണ് വെട്ടി പരിക്കേല്‍പ്പിച്ചത്. കട്ടപ്പന പൊലിസ് സ്റ്റേഷന് മുന്നിൽ റോഡിൽ വച്ചാണ് സംഭവം. 

വെട്ടി പരിക്കേല്‍പ്പിച്ചയാളെ പൊലീസ് പിടികൂടി. കഴുത്തിനു പുറകിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.