Headlines
Loading...
ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന് ഇപ്പോൾ പറയാനാകില്ല, വീട്ടിലെ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ഉണ്ടെന്നും എഡിജിപി

ദിലീപിനെ അറസ്റ്റ് ചെയ്യുമോയെന്ന് ഇപ്പോൾ പറയാനാകില്ല, വീട്ടിലെ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ഉണ്ടെന്നും എഡിജിപി

കൊച്ചി:നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ നടന്‍ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നടന്ന പരിശോധന അവസാനിച്ചു. നാടകീയ രംഗങ്ങള്‍ക്കും ഏഴ് മണിക്കൂറോളം നീണ്ട ഉദ്യോഗങ്ങള്‍ക്കും വിരാമമിട്ടാണ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഏഴ് മണിയോടെ മടങ്ങിയത്. പരിശോധന വിവരങ്ങൾ നാളെ കോടതിയെ അറിയിക്കും.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കുമെന്ന് എഡിജിപി എസ്. ശ്രീജിത്ത്. ദിലീപിനെ അറസ്റ്റ് ചെയ്യുമോ എന്ന് ഇപ്പോൾ പറയാനാവില്ല. ദിലീപിൻറെ വീട്ടിലെ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ഉണ്ടെന്നും എഡിജിപി പറഞ്ഞു.

ദിലീപിന്റെ വീട്ടില്‍ നിന്നും മൊബൈല്‍ ഫോണുകളും ഹാര്‍ഡ് ഡിസ്‌കൂകളും പിടിച്ചെടുത്തതായാണ് വിവരം. എന്നാല്‍ പൊലീസ് അന്വേഷിക്കുന്നു എന്ന പറയുന്ന തോക്ക് കണ്ടെത്താനായില്ല എന്നാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന സംവിധായകൻ ബാലചന്ദ്രകുമാറിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നാണ് പൊലീസ് നിലപാട്