
kerala
ആദ്യം വീട്ടില്‍ നിന്ന് വിളിച്ചിറക്കി, പിന്നീട് വെട്ടിക്കൊന്നു; കേസില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍
പെരുമ്പാവൂര്‍ കീഴില്ലത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. വട്ടപ്പറമ്പന്‍ സാജുവിന്റെ മകന്‍ 28കാരനായ അന്‍സിലിനെ കൊലപ്പെടുത്തിയ പെരുമ്പാവൂര്‍ സ്വദേശികളായ ബിജു, എല്‍വിന്‍ എന്നിവരാണ് പിടിയിലായത്.അന്‍സിന്റെ വീട്ടിലെത്തിയ പ്രതികള്‍ ആദ്യം വീടിന് പുറത്തേക്ക് വിളിച്ചിറക്കുകയും പിന്നീട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. ഇവര്‍ തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. പ്രതികള്‍ ഫോണ്‍ വിളിച്ച് അന്‍സലിനെ പുറത്തേക്ക് വിളിച്ചിറക്കുകയായിരുന്നുവെന്നും കൃത്യത്തിന് ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് പറഞ്ഞു.വെട്ടുകൊണ്ട് അവശനായി വീണ അന്‍സിലിനെ പിതാവും സഹോദരനും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നില്‍ ഗൂണ്ടാ സംഘമാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേസമയം, കൊലപാതക കാരണം ഇതേവരെ വ്യക്തമായിട്ടില്ല.
അന്‍സില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണെന്നും ഇതുമായി ബന്ധപ്പെട്ടാകും ആക്രമണം എന്നുമാണ് പ്രാഥമിക നിഗമനം.