Headlines
Loading...
പ്രത്യാശകളോടെ 2022 നെ വരവേറ്റ് ലോകം

പ്രത്യാശകളോടെ 2022 നെ വരവേറ്റ് ലോകം

പ്രത്യാശകളോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണത്തെയും പുതുവത്സരാഘോഷങ്ങള്‍. 

പസഫിക്കിലെ കൊച്ചു ദ്വീപായ ടോങ്കോയിലാണ് പുതുവര്‍ഷം ആദ്യമെത്തിയത്.
ന്യൂസിലാന്‍ഡിലെ ഓക്ലാന്‍ഡ് നഗരത്തിലാണ് ആദ്യം പുതുവത്സരാഘോഷമുണ്ടായത്. ഓസ്‌ട്രേലിയന്‍ നഗരം സിഡ്‌നിയിലും ആഘോഷം നടന്നു. ടോക്യോ, സിയൂള്‍, ദുബായ് തുടങ്ങിയടങ്ങളിലും വലിയ രീതിയില്‍ ആഘോഷം നടന്നു.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് 2022 നെ കേരളവും വരവേറ്റത്. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ പത്ത് മണിക്ക് ശേഷം പുറത്തിറങ്ങുന്നതില്‍ നിയന്ത്രണമുള്ളതില്‍ ആഘോഷങ്ങള്‍ വീടുകളിലായി. പ്രധാന നഗരങ്ങളായ തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതി.
നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത്തവണ പാപ്പാഞ്ഞിയെ കത്തിക്കലോ കാര്‍ണിവലോ ഇല്ലാതെയാണ് കൊച്ചിയിലെ പുതുവത്സരാഘോഷം. സമാന സാഹചര്യമാണ് തിരുവനന്തപുരത്തും. നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതില്‍ വലിയ ജനാവലി നഗരത്തിൽ ഇല്ലായിരുന്നു.