gulf update
അഞ്ചാമത് ഇന്ത്യന്‍ മഹാസമുദ്ര സമ്മേളനം; നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യയും യുഎഇയും
ഇന്ത്യയും യുഎഇയും തമ്മിലുളള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അബൂദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദും അറിയിച്ചു. ഇന്ത്യന്‍ മഹാസമുദ്ര സമ്മേളനത്തല്‍ പങ്കെടുക്കാനാണ് ജയശങ്കര്‍ യുഎഇയില്‍ എത്തിയത്.
യുഎഇയുടെ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയും യുഎഇ ജനങ്ങളുടെ സമൃദ്ധിക്കും പുരോഗതിക്കും വേണ്ടി ആശംസയറിയിക്കുന്നതായും എസ് ജയങ്കര്‍ യുഎഇ കിരീടാവകാശിയെ അറിയിച്ചു. ആശംസകള്‍ നേര്‍ന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് തിരിച്ച് നന്ദി അറിയിച്ചു.
ഇന്ത്യയും യുഎഇയും തമ്മിലുളള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തിന്നതിന് സഹകരണം ശക്തമാക്കുമെന്ന് ഇരുവരും ചര്‍ച്ച ചെയ്തു. വിവിധ പ്രാദേശിക അന്തര്‍ദേശീയ വിഷയങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യയും യുഎഇയും തമ്മിലുളള ഉഭയകക്ഷി ബന്ധം വരും വര്‍ഷങ്ങളില്‍ പുതിയ ഉയരങ്ങള്‍ കൈവരിക്കുമെന്ന ആത്മവിശ്വാസം യുഎഇ കിരീടാവകാശി പ്രകടിപ്പിച്ചു. Qqയുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍, അബൂദബി എയര്‍പോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ അല്‍ നഹ്യാന്‍, ദേശീയ സുരക്ഷയ്ക്കുള്ള സുപ്രീം കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അലി മുഹമ്മദ് ഹമ്മദ് അല്‍ ഷംസി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.