കമൽഹാസനെതിരെ തമിഴ്‌നാട് ആരോഗ്യവകുപ്പിന്റെ നോട്ടീസ്. നടൻ ക്വാറന്റീൻ ലംഘിച്ചു എന്ന് ആരോപിച്ചാണ് നോട്ടീസ്.കഴിഞ്ഞ ദിവസമായിരുന്നു കമൽഹാസൻ കൊവിഡ് മുക്തനായത്. തൊട്ടുപിന്നാലെ തന്നെ നടൻ ബിഗ് ബോസിന്റെ ചിത്രീകരണത്തിന് പോയി. ഇതിനെ തുടർന്നാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് നോട്ടീസ് അയച്ചത്.'കൊവിഡ് ബാധിതനായ ഒരാൾ സുഖപ്രദമായാൽ പോലും ഏഴ് ദിവസം ക്വാറന്റീനിൽ ഇരിക്കണം. എന്നാൽ കമൽഹാസൻ ബിഗ് ബോസ് ചിത്രീകരണത്തിന് പോവുകയായിരുന്നു. അദ്ദേഹത്തിന്റെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ആരിയോഗ്യവകുപ്പിന്റെ നോട്ടീസ്', ഹെൽത്ത് സെക്രട്ടറി ഡോ ജെ രാധാകൃഷ്ണൻ പറഞ്ഞു.
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള പുതിയ ചിത്രം 'വിക്ര'ത്തിലാണ് കമല്‍ഹാസന്‍ നിലവില്‍ അഭിനയിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ നിര്‍മാണം. ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തില്‍ നിന്ന് ഫഹദിന് പുറമേ നരേന്‍, കാളിദാസ് ജയറാം, ഹരീഷ് പേരടി എന്നിവരും 'വിക്ര'ത്തില്‍ അഭിനയിക്കുന്നുണ്ട്.