kerala
മുല്ലപ്പെരിയാറില്‍ 9 ഷട്ടറുകള്‍ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 12654.09 ഘനയടി ജലം
മുല്ലപ്പെരിയാറില്‍ ജലനിരപ്പുയരുന്ന പശ്ചാത്തലത്തില്‍ ഷട്ടറുകള്‍ കൂടുതല്‍ തുറന്ന് ജലമൊഴുക്കി വിടും. ഇതേ തുടര്‍ന്ന് അണക്കെട്ടില്‍ പുറത്തേയ്‌ക്കൊഴുക്കുന്ന ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചു. തുറന്നിരിക്കുന്ന 9 ഷട്ടറുകള്‍ 120 സെന്റീമീറ്റര്‍ ഉയര്‍ത്തി 12654.09 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
മുല്ലപ്പെരിയാര്‍മുല്ലപ്പെരിയാര്‍അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണ് രാത്രി 8:30 യോടെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നാണ് തമിഴ്‌നാടിന്റെ വിശദീകരണം.കൂടുതല്‍ ജലംപുറത്തേക്ക് ഒഴുക്കുന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.