Headlines
Loading...
നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്കാരം

നീല്‍മണി ഫൂക്കനും ദാമോദര്‍ മോസോക്കും ജ്ഞാനപീഠ പുരസ്കാരം

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടുവർഷങ്ങളിലെ ജ്ഞാനപീഠ പുരസ്‌കാരം പ്രഖ്യാപിച്ചു. 2020-ലെ ജ്ഞാനപീഠ പുരസ്‌കാരത്തിന് അസമീസ് സാഹിത്യകാരനായ നീല്‍മണി ഫൂക്കറും, 2021-ലെ പുരസ്കാരത്തിന് കൊങ്കണി സാഹിത്യകാരനായ ദാമോദര്‍ മോസോയും അര്‍ഹരായി.

1981ല്‍ കവിതാ സമാഹരമായ 'കോബിത' എന്ന കൃതിക്ക് നില്‍മണി ഫൂക്കന്‍ അസം സാഹിത്യ അക്കാദമി അവാഡ് നേടിയിട്ടുണ്ട്. ഇതിന് പുറമെ സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്‌ന, തുടങ്ങി നിരവധി രചനകളാണ് അദ്ദേഹത്തിന്റേതായി ശ്രദ്ധേയമായിട്ടുള്ളത്. ഇന്ത്യന്‍ സാഹിത്യത്തിലെ സമഗ്ര സംഭാവന പരിഗണിച്ച് 1990ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റുമാണ് ദാമോദര്‍ മോസോ. അദ്ദേഹത്തിന്റെ കാര്‍മലിന്‍ എന്ന നോവല്‍ 1983ല്‍ സാഹിത്യ അക്കാദമി അവാര്‍ഡിന് അർഹമായിട്ടുണ്ട്.