Headlines
Loading...
ഇന്ത്യയ്ക്ക് ഇനി ‘ഭാരത്’ എന്ന പേരു മാത്രം?; കേന്ദ്രനീക്കം അണിയറയിലെന്ന് സൂചന

ഇന്ത്യയ്ക്ക് ഇനി ‘ഭാരത്’ എന്ന പേരു മാത്രം?; കേന്ദ്രനീക്കം അണിയറയിലെന്ന് സൂചന

രാജ്യത്തിന്റെ പേര് ഭാരതം എന്നത് മാത്രമാക്കി ഉയർത്തിക്കാട്ടാൻ കേന്ദ്രസർക്കാർ നീക്കം. ജി20 ഉച്ചകോടിയിലെ അത്താഴവിരുന്നിന് രാഷ്ട്രപതിയുടെ പേരിലുള്ള ക്ഷണപത്രത്തിൽ 'ദ് പ്രസിഡന്റ് ഓഫ് ഭാരത്' എന്നാണ് എഴുതിയിട്ടുള്ളത്. ഭരണഘടനപ്രകാരം ഇന്ത്യ, ഭാരത് എന്നീ പേരുകൾക്ക് തുല്യപ്രധാന്യമാണെങ്കിലും ഇന്ത്യയെന്നത് ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിന്റെ ഭാഗമാണെന്ന് ബിജെപി നേതാക്കൾ വാദിക്കുന്നു. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ കേന്ദ്രസർക്കാർ പ്രമേയം കൊണ്ടുവന്നേക്കും. യൂണിയൻ ഓഫ് ഭാരത് എന്ന് അസം മുഖ്യമന്ത്രി 'എക്സി'ൽ കുറിച്ചത് അഭ്യൂഹങ്ങൾ ശക്തമാക്കി. സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് രംഗത്തുവന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍റെ  സങ്കുചിത ചിന്തയാണ് ഇത്തരം പേര് മാറ്റാനുള്ള നീക്കത്തിന് പിന്നിലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ഭാരത് ആണ് ഇന്ത്യ , ഇന്ത്യയാണ് ഭാരതമെന്നും രണ്ടുപേരും കോണ്‍ഗ്രസ് ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.