kerala
കോഴിക്കോട്ട് ട്രെയിനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തുക്കള്‍ പിടികൂടി
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് വൻതോതിൽ സ്ഫോടകവസ്തുക്കൾ പിടികൂടി. ചെന്നൈ-മംഗലാപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു പിടികൂടിയത്. 117 ജലാറ്റിൻ സ്റ്റിക്കുകൾ, 350 ഡിറ്റനേറ്റർ എന്നിവയാണ് പിടികൂടിയത്.
ചെന്നൈ സ്വദേശിനിയായ യാത്രക്കാരിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ ഇരുന്നിരുന്ന സീറ്റിന് അടിയിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. ഇവർ ചെന്നൈയിൽ നിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്നു.