kerala
വഖഫ് നിയമന വിവാദത്തില്‍ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരം:വഖഫ് നിയമന വിവാദത്തില്‍ സമസ്ത നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചൊവ്വാഴ്ച ചര്‍ച്ച നടത്തും. തിരുവനന്തപുരത്തെത്തി സമസ്ത നേതാക്കള്‍ മുഖ്യമന്ത്രിയെ കാണും. കോര്‍ഡിനേഷന്‍ കമ്മിറ്റിയിലെ മറ്റ് സംഘടനകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. പ്രശ്‌നം രമ്യമായി അവസാനിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് സമസ്ത നേതൃത്വം രംഗത്തെത്തി.
നേരത്തെ വിഷയത്തില്‍ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ അറിയിച്ചിരുന്നു. പിന്നാലെ വഖഫ് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി വി അബ്ദുറഹ്മാനും ജിഫ്രി മുത്തുക്കോയ തങ്ങളെ കണ്ടിരുന്നു.
വഖഫ് ബോര്‍ഡ് നിയമന പ്രശ്‌നത്തില്‍ പ്രതിഷേധിക്കേണ്ടത് പള്ളികളില്‍ തന്നെയെന്ന നിലപാടിലാണ് മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി. വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കാന്‍ വഖഫ് ബോര്‍ഡാണ് ശ്രമിക്കേണ്ടത്. സമസ്ത പ്രതിഷേധങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ഡോ ഹുസൈന്‍ മടവൂര്‍ വ്യക്തമാക്കി. സ്ഥാപനങ്ങള്‍ തിരിച്ചുപിടിക്കാന്‍ ഉദ്യോഗസ്ഥരെ മാറ്റിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.