Headlines
Loading...
ചാന്‍സലര്‍ പദവി ഒഴിഞ്ഞെന്ന് ഗവര്‍ണര്‍; 'ഹൈക്കോടതി നോട്ടീസ് കൈപ്പറ്റില്ല'

ചാന്‍സലര്‍ പദവി ഒഴിഞ്ഞെന്ന് ഗവര്‍ണര്‍; 'ഹൈക്കോടതി നോട്ടീസ് കൈപ്പറ്റില്ല'

കണ്ണൂര്‍ വിസി നിയമനം സംബന്ധിച്ച ഹൈക്കോടതിയുടെ നോട്ടീസ് സര്‍ക്കാറിന് കൈമാറുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചാന്‍സലര്‍ എന്ന നിലയില്‍ താന്‍ നോട്ടീസ് കൈപ്പറ്റില്ലെന്നും ഈ മാസം എട്ടു മുതല്‍ താന്‍ ചാന്‍സലര്‍ പദവിയിലില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. തുടര്‍ കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഗവര്‍ണറുടെ പ്രതികരണം ഇങ്ങനെ: ''വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് ഓഫീസില്‍ കിട്ടി. അത് സര്‍ക്കാരിന് കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസ് ചാന്‍സലര്‍ക്കാണ്. എട്ടാം തീയതി മുതല്‍ ഞാന്‍ ചാന്‍സലറല്ല. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെ.''