Headlines
Loading...
'സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല'; ഓണം ബമ്പറടിച്ച ജയപാലന് വീണ്ടും ഭീഷണിക്കത്ത്

'സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ല'; ഓണം ബമ്പറടിച്ച ജയപാലന് വീണ്ടും ഭീഷണിക്കത്ത്

തിരുവോണം ബമ്പര്‍ ലോട്ടറിയുടെ 12 കോടി ഒന്നാം സമ്മാനം നേടിയ മരട് സ്വദേശി ജയപാലന് വീണ്ടും ഭീഷണിക്കത്ത്. സഹായിച്ചില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി തൃശ്ശൂര്‍ ചേലക്കരയില്‍ നിന്നാണ് കത്ത് അയച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ജയപാലനെ തേടി ഭീഷണിക്കത്ത് എത്തുന്നത്. സംഭവത്തില്‍ മരട് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഒരു മാസത്തിനിടെയാണ് ജയപാലന് രണ്ട് കത്തുകള്‍ ലഭിച്ചത്. രണ്ട് കത്തിലെയും ആവശ്യം ഒന്നാണെന്നതും ശ്രദ്ധേയമാണ്. 

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഒരു കുടുംബത്തിന് സഹായം നല്‍കണമെന്നാണ് തപാല്‍ മാര്‍ഗം എത്തിയ രണ്ട് കത്തിലെയും ആവശ്യം. സഹായംനല്‍കിയില്ലെങ്കില്‍ ജീവിക്കാനനുവദിക്കില്ലെന്നും കത്ത് ഭീക്ഷണിപ്പെടുക്കുന്നു. ഫോണ്‍ നമ്പര്‍ സഹിതമാണ് കത്ത് അയച്ചിട്ടുള്ളത്. 

എന്നാല്‍ ഈ നമ്പര്‍ സ്വിച്ച് ഓഫ് ആണ്.
കത്ത് സംബന്ധിച്ച ജയപാലന്റെ പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫോണ്‍ നമ്പര്‍ ആരുടേതെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. വിവരം ലഭിച്ചാല്‍ കത്ത് അയച്ചയാളിലേക്ക് വഴി തുറക്കുമെന്ന പ്രതീക്ഷയാണ് പൊലീസിനുള്ളത്.