Headlines
Loading...
ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് എലി കരണ്ടു,ഫ്രിഡ്ജ് തുറന്നതിനു പിന്നാലെ തീ ആളി,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ട്യൂബ് എലി കരണ്ടു,ഫ്രിഡ്ജ് തുറന്നതിനു പിന്നാലെ തീ ആളി,വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പാചകവാതക ഗ്യാസ് സിലിണ്ടറില്‍ നിന്ന് ഗ്യാസ് ചോര്‍ന്നുള്ള അപകടത്തില്‍ ഗുരുതര പൊള്ളലേറ്റ് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു.മഞ്ഞപ്പാറ ഉമേഷ് ഭവനില്‍ സുമി (32) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാവിലെ ആറരയോടെയായിരുന്നു അപകടം.

ചായ ഉണ്ടാക്കുന്നതിനായി രാവിലെ ഉറക്കമുണര്‍ന്ന് ഫ്രിഡ്ജ് തുറന്ന സമയം തീആളിപടരുകയായിരുന്നു. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍തന്നെ യുവതിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ വീടിനും ഭാഗികമായി തീ പിടിച്ചിരുന്നു.

തുടര്‍ന്ന് സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നും അടുപ്പിലേയ്ക്ക് ഘടിപ്പിച്ചിരുന്ന റബ്ബര്‍ ട്യൂബ് എലി കരണ്ടതായി കണ്ടെത്തിയിരുന്നു. ഇതിലൂടെ ഗ്യാസ് ചോര്‍ന്നാണ് അപകടം സംഭവിച്ചത്. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ റബ്ബര്‍ ട്യൂബുകള്‍ ഒഴിവാക്കി കട്ടിയുള്ള ട്യൂബുകള്‍ ഗ്യാസ് സിലിണ്ടറുകളില്‍ ഘടിപ്പിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.