Headlines
Loading...
പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കാ​ർ​പോ​ർ​ച്ചി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; പിന്നാലെ സ​മീ​പ​വാ​സിയും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

പ്ല​സ് ടു ​വി​ദ്യാ​ർ​ഥി കാ​ർ​പോ​ർ​ച്ചി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; പിന്നാലെ സ​മീ​പ​വാ​സിയും ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു

കൊ​ടു​ങ്ങ​ല്ലൂ​ർ: കൊ​ടു​ങ്ങ​ല്ലൂ​രി​ൽ വീ​ണ്ടും കൗ​മാ​ര ആ​ത്മ​ഹ​ത്യ​യും ആ​ത്മ​ഹ​ത്യ ശ്ര​മ​വും. പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ ബു​ധ​നാ​ഴ്​​ച രാ​വി​ലെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വൈ​കീ​ട്ടാ​ണ് സ​മീ​പ​വാ​സി​യാ​യ സു​ഹൃ​ത്ത് ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ​ത്.

മേ​ത്ത​ല പാ​ലി​യം​തു​രു​ത്ത് മു​ല്ല​ശ്ശേ​രി ഷൈ​നി​െൻറ മ​ക​ൻ ല​ക്ഷ്മ​ൺ (18) ആ​ണ് മ​രി​ച്ച​ത്. രാ​വി​ലെ വീ​ട്ടു​കാ​രാ​ണ് കാ​ർ​പോ​ർ​ച്ചി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ല​ക്ഷ്മ​ണി​നെ ക​ണ്ടെ​ത്തി​യ​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട നാ​ഷ​ന​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യും കാ​യി​ക താ​ര​വു​മാ​യി​രു​ന്നു. മ​ര​ണം സം​ബ​ന്ധി​ച്ച് കൂ​ട്ടു​കാ​ർ​ക്ക് വാ​ട്​​സ്​​ആ​പ് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്ന​താ​യി പ​റ​യു​ന്നു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ മൃ​ത​ദേ​ഹം വൈ​കീ​ട്ടോ​ടെ സം​സ്ക​രി​ച്ചു. ചി​നു​വാ​ണ് മാ​താ​വ്. സ​ഹോ​ദ​രി: ല​ക്ഷ്മി ന​ന്ദ. കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

വൈ​കീ​​ട്ടോ​ടെ​യാ​ണ് സ​മീ​പ​വാ​സി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച​ത്. വീ​ട്ടു​കാ​ർ ക​ണ്ടെ​ത്തി ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച മു​മ്പ്​ കൊ​ടു​ങ്ങ​ല്ലൂ​ർ ന​ഗ​ര​ത്തോ​ട് ചേ​ർ​ന്ന് ഒ​രു വി​ദ്യാ​ർ​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു. ഏ​താ​നും മാ​സം മു​മ്പ്​ കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന തൊ​ട്ട​ടു​ത്ത എ​റി​യാ​ട് പ​ഞ്ചാ​ത്തി​ലും ര​ണ്ട് കൗ​മാ​ര​ക്കാ​ർ ആ​ത്മ​ഹ​ത്യ ചെ​യ്തി​രു​ന്നു.