Headlines
Loading...
മുൻ മിസ് കേരളയും സുഹൃത്തുക്കളും മരിച്ച സംഭവം; ഹോട്ടലുടമയുടെ വീട്ടിൽ പരിശോധന

മുൻ മിസ് കേരളയും സുഹൃത്തുക്കളും മരിച്ച സംഭവം; ഹോട്ടലുടമയുടെ വീട്ടിൽ പരിശോധന

കൊച്ചിയില്‍ മുന്‍ മിസ് കേരളയും സുഹൃത്തുക്കളും കാറപകടത്തില്‍ കൊല്ലപ്പെടും മുമ്പ് പങ്കെടുത്ത ഡിജെ പാര്‍ട്ടിയുടെ ദൃശ്യങ്ങള്‍ ഹോട്ടല്‍ ഒളിപ്പിച്ചെന്ന് പൊലീസ്.
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ഹോട്ടല്‍ ഉടമയുടെ ഇടക്കൊച്ചിയിലെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി.
 
ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ പൊലീസ് വീണ്ടും പരിശോധന നടത്തിയെങ്കിലും സിസിടിവി ദൃശ്യങ്ങളടങ്ങളിയ ഹാര്‍ഡ് ഡിസ്ക് കണ്ടെടുക്കാനായില്ല. തെളിവ് നശിപ്പിച്ചെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, മുന്‍ മിസ് കേരള ആന്‍സി കബീര്‍, മിസ് കേരള റണ്ണറപ് അഞ്ജന ഷാജൻ, ഇരുവരുടെയും സുഹൃത്ത് കെ.എ മുഹമ്മദ് ആഷിഖ് എന്നിവര്‍ പാലാരിവട്ടത്ത് കാറപടകത്തില്‍ കൊല്ലപ്പെട്ട കേസിലാണ് ഇവരും വാഹനമോടിച്ചയാളും പങ്കെടുത്ത ഡിജെ പാര്‍ട്ടി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത്.