Headlines
Loading...
വയനാട്ടിൽ നിന്ന് രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ പിടിയില്‍

വയനാട്ടിൽ നിന്ന് രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ പിടിയില്‍

വയനാട്ടിൽ രണ്ട് മാവോയിസ്റ്റ് പ്രവർത്തകർ അറസ്റ്റില്‍. കർണ്ണാടക സ്വദേശിയും പശ്ചിമഘട്ട സോണൽ കമ്മിറ്റിയുടെ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ ഡി ജെ കൃഷ്ണമൂർത്തി, സാവിത്രി എന്നിവർ പിടിയിലായതായി ആന്റി ടെററിസ്റ്റ് സ്ക്വാഡ് സ്ഥിരീകരിച്ചു.

സുൽത്താൻ ബത്തേരിയിൽ വെച്ചാണ് ഇരുവരും അറസ്റ്റിലായതെന്നാണ് വിവരം.കഴിഞ്ഞ ദിവസം നിലമ്പൂ‍‍‍ർ കാട്ടിൽ ആയുധ പരിശീലനം നടത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ മാവോയിസ്റ്റ് പ്രവർത്തകൻ രാഘവേന്ദ്രനെ സംസ്ഥാന പൊലീസ് പിടികൂടിയിരുന്നു. ഇയാളെ പിന്നീട് എൻഐഎക്ക് കൈമാറിയിരുന്നു. രാഘവേന്ദ്രനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് സംഘങ്ങളെ കുറിച്ച് വിവരം ലഭിച്ചതെന്നാണ് സൂചന.

ഇവർക്ക് പുറമെ കമ്പമലയിൽ നിന്ന് മൂന്ന് പേരേയും തലപ്പുഴയിൽ നിന്ന് മറ്റ് ചിലരേയും എന്‍ഐഎ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം എന്‍ഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.